SNDP YOGAM Br.3454 Nagpur.
Sree Narayana Dharma Paripalana Yogam Branch No:.3454, NAGPUR. Blogged by , K.K.JAYAN.
Saturday, November 17, 2018
Friday, September 21, 2018
ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിന്റെ അവസാനത്തെ 17 സംവത്സരം ഗുരുവിനോടൊപ്പം കഴിയുവാനും ആ മഹത് ജീവിതത്തിന്റെ പരിസമാപ്തി കുറിച്ച മഹാസമാധിക്കും ദൃക്സാക്ഷിയാകുവാനും അവസരം ലഭിച്ച യശ്ശഃശരീരനായ വി. ഭാർഗവൻ വൈദ്യരുടെ വാക്കുകളിൽ നമുക്ക് ശ്രദ്ധിക്കാം. ഭാർഗവന്റെ 8-ാമത്തെ വയസിൽ ഗുരുവിനൊപ്പം കൂടി. 25-ാം വയസിലാണ് ഗുരുവിന്റെ മഹാസമാധി.
ഭാർഗവൻ വൈദ്യൻ അന്തരിക്കുന്നതിന് നാലുവർഷം മുൻപ് ഒരു ദിവസം, ഗുരുഭക്തനായ തൃക്കുന്നപ്പുഴ രാജൻ വാലുചിറയുമൊത്ത് ഈ ലേഖകൻ, തിരുവനന്തപുരത്ത് അഡ്വ. തൈക്കാട് ജി. ജയകുമാറിന്റെ ഭവനത്തിൽ വച്ച് വി. ഭാർഗവൻ വൈദ്യനുമായുള്ള സുദീർഘമായ ഗുരുദേവന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പ്രസ്തുത സംഭാഷണത്തിന്റെ നാലു മണിക്കൂർ ദൈർഘ്യമുള്ള ടേപ്പ് ഇന്നും ഞാനൊരു നിധി പോലെ സൂക്ഷിക്കുന്നുമുണ്ട്. മാത്രമല്ല 1994 സെപ്തംബർ 21ന് അത് പൂർണമായിത്തന്നെ കേരളകൗമുദി എഡിറ്റ് പേജിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
90 വർഷം മുൻപ് ആ ദിവസം
വൈദ്യർ ചിത്രീകരിച്ചതിങ്ങനെ:
ഗുരുദേവൻ അസുഖകാലത്ത് ശിവഗിരിയിലെ മുകളിലുള്ള സത്രത്തിലാണ് കൂടുതലും വിശ്രമിച്ചിരുന്നത്. ''അടുത്ത വ്യാഴ ഹോരയ്ക്ക് ഗുരുവിനു പോകാൻ സമയമാണല്ലോ?' എന്ന് ശിഷ്യന്മാരോടു കല്പിച്ചു. സമാധിക്ക് 5 ദിവസം മുമ്പാണ് വൈദിക മഠത്തിലേക്കു വരുന്നത്. സ്വാമികളുടെ കല്പനയനുസരിച്ച് അന്നു മുതൽ സാധുക്കൾക്ക് സദ്യ നടക്കുകയാണ്. സമാധി ദിവസമടുത്തു എന്ന സൂചന ലഭിച്ച സന്യാസിമാർ മധുരയിൽ നിന്ന് കർപ്പൂരപ്പാളികളും മറ്റും വരുത്തിയിരുന്നു. കന്നി 5ന് ഉച്ചകഴിഞ്ഞ് ജ്ഞാനവാസിഷ്ഠം വായിക്കുവാൻ ഗുരു കല്പിച്ചു. ഗുരുവിന്റെ മുറിയുടെ വാതിൽക്കലിരുന്ന് വിദ്യാനന്ദ സ്വാമി ജീവന്മുക്തികളുടെ ഭാഗം വായിക്കുകയാണ്. അപ്പോൾ, ഗുരുവിനു സമീപം അച്യുതാനന്ദ സ്വാമികളും (സഹോദരനയ്യപ്പന്റെ അമ്മാവൻ) ഭാർഗവനും മാത്രമേയുള്ളൂ. തൃപ്പാദങ്ങൾ തനിയേ എഴുന്നേറ്റ്, ഏതാണ്ട് പത്മാസനത്തിൽ കട്ടിലിൽ ഇരുന്നുകൊണ്ട് ''നമുക്കിപ്പോൾ സുഖം തോന്നുന്നു'' എന്ന് കല്പിച്ചതും ഒരു മിന്നൽ പോലെ തോന്നുകയും ചെയ്തു. ഭൗതിക ദേഹത്തെ തൊട്ടടുത്തു നിന്ന അച്യുതാനന്ദ സ്വാമി താങ്ങുന്നതായി കണ്ടു. ''അയ്യോ എന്റെ സ്വാമീ' ഭാർഗവൻ നിലവിളിച്ചു. അച്യുതാനന്ദ സ്വാമി വിലക്കി. കരഞ്ഞുകൊണ്ട് ഭാർഗവൻ മുറിക്കു പുറത്തു കടക്കുമ്പോൾ, ഡ്രൈവർ ജനാർദ്ദനൻ കണ്ണീർ വാർക്കുന്നു. വിവരമറിയിക്കുവാൻ ഭാർഗവൻ താഴേക്ക് ഓടിയിറങ്ങുമ്പോൾ, ശിവഗിരി ഹൈസ്കൂളിലെ മുൻഷി വിദ്വാൻ വി.പി. നാരായണൻ എതിരേ വരുന്നു. ആംഗ്യം കാട്ടിയാണ് ഭാർഗവൻ സമാധി വിവരമറിയിച്ചത്. പിന്നെ വിദ്വാൻ നാരായണനാണ് സമാധി വിവരം ലോകത്തെ അറിയിച്ചത്. അതോടെ എല്ലാ ജനങ്ങളും ശിവഗിരിയിലേക്കായി. വനജാക്ഷി മന്ദിരത്തിൽ പ്രത്യേക സംവിധാനമുണ്ടാക്കി രാത്രി എട്ട് മണിയോടെ ഗുരുവിന്റെ ഭൗതികദേഹം അവിടേക്കു മാറ്റി.
നേരത്തേ ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ തന്നെ സമാധി മണ്ഡപത്തിന് കാശി സിദ്ധൻ കല്ലിട്ട നിർദ്ദിഷ്ട സ്ഥലത്ത് പതിനാറടി ആഴത്തിൽ കുഴിയെടുത്താണ് സമാധിയിരുത്തിയത്. കുരുമുളക്, ഉപ്പ്, കർപ്പൂരം, മണൽ ഇവയാണ് കുഴിമൂടാനുപയോഗിച്ചത്. തലയുടെ ഭാഗം കൂവളത്തില കൊണ്ടാണ് പൊതിഞ്ഞത്. ഒൻപതു ദിവസം കഴിഞ്ഞപ്പോൾ മൂടിക്കല്ലുവച്ചു.
( ലേഖകൻ എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറിയാണ് ഫോൺ: 8281310232. )
SUBSCRIBE KAUMUDY :

Monday, August 27, 2018
Subscribe to:
Comments (Atom)